എൻഡിഎയിൽ പുതിയ കക്ഷി; ജിതൻ റാം മാഞ്ചി മുന്നണി മാറുന്നു
Mail This Article
×
പട്ന ∙ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) എൻഡിഎയിൽ ചേരും. മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന എച്ച്എഎമ്മിന്റെ മന്ത്രി സന്തോഷ് സുമൻ ബിഹാർ മന്ത്രിസഭയിൽനിന്നു രാജിവച്ചതിനെ തുടർന്നാണ് മുന്നണിമാറ്റ നീക്കം.
എൻഡിഎയിൽ ചേരുന്നതിനു മുന്നോടിയായി ജിതൻ റാം മാഞ്ചിയും മകൻ സന്തോഷ് സുമനും ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ ബിജെപി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
എച്ച്എഎം മഹാസഖ്യത്തിന്റെ ഭാഗമായിരിക്കെ ജിതൻ റാം മാഞ്ചി ഡൽഹിയിൽ അമിത് ഷായെ സന്ദർശിച്ചിരുന്നു. അമിത് ഷാ – ജിതൻ മാഞ്ചി കൂടിക്കാഴ്ചയ്ക്കു ശേഷം എച്ച്എഎം മഹാസഖ്യത്തിൽ വിമത സ്വരമുയർത്താൻ തുടങ്ങി.
English Summary: Jitan Ram Manjhi-led Hindustani Awam Morcha to join NDA
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.