ADVERTISEMENT

ന്യൂഡൽഹി ∙ മൻ കി ബാത്തിന്റെ 102-ാം പതിപ്പിൽ അടിയന്തരാവസ്ഥ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘‘അടിയന്തരാവസ്ഥ ഇന്ത്യയുടെ ഇരുണ്ട കാലഘട്ടമായിരുന്നു. ജൂൺ 25 എന്ന തീയതി മറക്കാനാവില്ല. ജനാധിപത്യത്തെ പിന്തുണയ്‌ക്കുന്നവരെ പീഡിപ്പിച്ച കാലഘട്ടമായിരുന്നു. അടിയന്തരാവസ്ഥയെക്കുറിച്ച് യുവാക്കൾ മനസ്സിലാക്കണം. ലക്ഷക്കണക്കിന് ആളുകളാണ് അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചത്’’ –മോദി പറഞ്ഞു. 

കേരളത്തിൽനിന്നുള്ള അധ്യാപകനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ആലപ്പുഴ താമരക്കുളം വിവിഎച്ച്എസ്എസിലെ അധ്യാപകൻ റാഫി രാംനാഥ് ‘മിയാവാക്കി’ വനം സൃഷ്ടിച്ച്  115ലധികം ഔഷധ സസ്യങ്ങളെ പരിപാലിക്കുന്നുണ്ടെന്നു മോദി പറഞ്ഞു. വിവിധ വിഷയങ്ങൾ സംസാരിച്ച മോദി പക്ഷേ, മണിപ്പുർ കലാപത്തെക്കുറിച്ച് പരാമർശിച്ചില്ല.

English Summary: Mann Ki Baat Updates: Emergency was 'blackday'for India's history,says PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com