എയർബസിന്റെ 500 വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ; ‘വ്യോമയാന ചരിത്രത്തിലാദ്യം’
Mail This Article
×
ന്യൂഡൽഹി∙ എയർബസിൽനിന്ന് 500 വിമാനങ്ങൾ കൂടി വാങ്ങാൻ ഇൻഡിഗോ. ഒറ്റത്തവണയായി ഇത്രയും വിമാനങ്ങൾ വാങ്ങുന്നത് വ്യോമയാന മേഖലയുടെ ചരിത്രത്തിൽ ആദ്യമാണെന്ന് എയർബസ് അറിയിച്ചു. എ320 വിഭാഗത്തിലുള്ള വിമാനങ്ങളാണ് വാങ്ങുന്നത്.
10 വർഷത്തിനുള്ളിൽ എ 320 വിഭാഗത്തിൽപ്പെടുന്ന 1330 വിമാനങ്ങളാണ് ഇൻഡിഗോ ആകെ വാങ്ങാൻ ഉദ്ദേശിക്കുന്നതെന്ന് എയർബസ് മേധാവി പീറ്റർ എൽബേഴ്സ് പറഞ്ഞു. ഇതിന് മുൻപ് എയർ ഇന്ത്യ 470 വിമാനങ്ങൾ വാങ്ങാൻ കരാറായിരുന്നു. ഇതിനെ മറികടക്കുന്നതാണ് ഇൻഡിഗോയുടെ ഇടപാട്.
English Summary: IndiGo to buy 500 Airbus planes
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.