ADVERTISEMENT

തിരുവനന്തപുരം∙ വ്യാജ ബിരുദ സർട്ടിഫിക്കറ്റെന്ന പരാതിയിൽ കെഎസ്‌യു സംസ്ഥാന കണ്‍വീനർ അൻസിൽ ജലീലിനെതിരെ പൊലീസ് കേസെടുത്തു. കേരള സർവകലാശാല റജിസ്ട്രാറുടെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. വ്യാജരേഖ നിർമാണം, വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിലാണ് കേസ്. അന്‍സിലിന്റെ പേരിലുള്ള കൊമേഴ്സ് ഡിഗ്രിയുടെ സര്‍ട്ടിഫിക്കറ്റാണ് വ്യാപകമായി പ്രചരിച്ചത്.

Read also: വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ.വിദ്യ കസ്റ്റഡിയിൽ; പിടിയിലായത് കോഴിക്കോട്ടുനിന്ന്

അന്‍സില്‍ ജലീലിന്റേതായി പ്രചരിക്കുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജാണെന്നു കേരള സര്‍വകലാശാല റജിസ്ട്രാര്‍ പ്രതികരിച്ചിരുന്നു. രേഖ കേരള സര്‍വകലാശാലയുടേത് അല്ലെന്നും അതിലുള്ള വിസിയുടെ ഒപ്പും സീരിയല്‍ നമ്പറും വ്യാജമാണെന്നും റജിസ്ട്രാര്‍ വ്യക്തമാക്കി. സര്‍വകലാശാലയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്നതിനാലാണ് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

English Summary: Fake Certificate Controversy: Police Registered Case Against KSU Leader Ansil Jaleel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com