ADVERTISEMENT

തളിപ്പറമ്പ്∙ പയ്യന്നൂരിൽ 8 വയസ്സുള്ള മകനെ പീഡിപ്പിച്ച പിതാവിന് 90 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ചു. 45 കാരനെയാണു തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. അഞ്ചു വകുപ്പുകളിലായാണു ശിക്ഷ. പ്രതി മകനെ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി. വാദി ഭാഗത്തിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി. 2018 മേയ് 5നാണു പ്രതിയെ പയ്യന്നൂർ ഇൻസ്പെക്ടർ കെ. വിനോദ്കുമാർ അറസ്റ്റ് ചെയ്തത്.

English Summary: Court gave 90 year imprisonment for accused who raped child 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com