സംസ്ഥാനത്ത് യൂട്യൂബർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധന
Mail This Article
കൊച്ചി∙ സംസ്ഥാനത്ത് യൂട്യൂബർമാരുടെ വീടുകളിലും ഓഫിസുകളിലും ആദായനികുതി വകുപ്പിന്റെ പരിശോധന. വരുമാനത്തിന് അനുസരിച്ചുള്ള നികുതി യൂട്യൂബർമാർ നൽകുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് പരിശോധന. പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നതെന്നാണ് വിവരം.
മുപ്പതോളം യൂട്യൂബര്‍മാരുടെ പട്ടികയുണ്ടാക്കി അവരുടെ പ്രവര്‍ത്തനവും വരുമാനവും സര്‍വീസ് പ്രൊവൈഡര്‍മാരുടെ സഹായത്തോടെ നിരീക്ഷിച്ച ശേഷമാണ് 10 പേരെ തിരഞ്ഞെടുത്തത്. വ്യാഴാഴ്ച രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ ആരംഭിച്ച പരിശോധന തുടരുകയാണ്. കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരില്‍ പലര്‍ക്കും രണ്ടുകോടി രൂപയിലേറെ വാര്‍ഷിക വരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തൽ. എന്നാല്‍ ഈ വരുമാനത്തിനനുസരിച്ച് നികുതി നല്‍കുന്നില്ലെന്നാണ് കണ്ടെത്തൽ.
English Summary: Income tax raid in Youtubers home in Kerala