ADVERTISEMENT

പത്തനംതിട്ട ∙ തിരുവാതിര ഞാറ്റുവേലയിൽ തിരിമുറിയാ മഴ എന്ന പഴഞ്ചൊല്ലിനെ ശരിവച്ച് സംസ്ഥാനത്തും കാലവർഷം സജീവമാകാൻ സാധ്യത. ഇടവിട്ടുള്ള മഴയാകും ലഭിക്കുക. 

ഇന്നു മുതൽ ഏകദേശം രണ്ടാഴ്ചക്കാലത്തോളമാണ് ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല. തുടർച്ചയായി മഴ ലഭിക്കുന്ന സമയമായതിനാൽ കുരുമുളക് ഉൾപ്പെടെ പലതും നടാൻ പറ്റിയ കാലമായി കാർഷിക കേരളം ഈ വേളയെ കരുതുന്നു. സംസ്ഥാനത്ത് ജൂൺ 8 ന് എത്തിയ കാലവർഷം ഇതുവരെ സജീവമായിട്ടില്ലെന്നതാണ് യാഥാർഥ്യം. 

മഴക്കുറവിൽ സംസ്ഥാനം 

സംസ്ഥാനത്ത് ജൂൺ 1 മുതൽ ഇന്നലെ വരെ ലഭിക്കേണ്ട മഴയിൽ 62 ശതമാനത്തിന്റെ കുറവാണുള്ളത്. ഏറ്റവും കുറവ് മഴ വയനാട്ടിലാണ് . ഇവിടെ 80 ശതമാനത്തിന്റെ കുറവാണുള്ളത്. 

കാസർകോട് (–77 %), കോഴിക്കോട് –73%), ഇടുക്കി (–70%), പാലക്കാട്, കണ്ണൂർ –68%), മലപ്പുറം (–65%), 

കോട്ടയം (–62%), തൃശൂർ (–61%), തിരുവനന്തപുരം (–52%), എറണാകുളം (–49%), ആലപ്പുഴ (–45%), കൊല്ലം (–30%), പത്തനംതിട്ട (–29%) എന്നിങ്ങനെയാണ് കേരളത്തിലെ മഴക്കുറവ്. 

ഇടുക്കി പദ്ധതിയിൽ 14 ശതമാനവും ശബരിഗിരിയിൽ 10 ശതമാനവുമാണ് ജലനിരപ്പ്. ഇത് വൈദ്യുതി ബോർഡിനെയു ‌ം ആശങ്കപ്പെടുത്തുന്നു. 

 

ജൂൺ അവസാനം സജീവമാകും 

ജൂൺ അവസാന വാരത്തോടെ മഴ സജീവമാകുമെന്നാണ് നിഗമനം. ബംഗാൾ ഉൾക്കടലിലും മറ്റും കാറ്റ് സജീവമായിട്ടുണ്ട്. മാസാവസാനത്തോടെ ന്യൂനമർദവും എത്തിയേക്കും. ജൂലൈയിൽ സാമാന്യം ഭേദപ്പെട്ട തോതിൽ മഴ ലഭിച്ചേക്കും എന്നാണ് അനുമാനം. അഖിലേന്ത്യാ തലത്തിൽ മഴയുടെ കുറവ് ഏകദേശം 30 ശതമാനമാണ്. ആദ്യഘട്ടത്തിൽ പെയ്യേണ്ട മഴയെ മുഴുവനായി ഗുജറാത്ത് തീരത്ത് വീശിയടിച്ച ബിപോർജോയി ചുഴലിക്കാറ്റ് വലിച്ചെടുത്തതാണു കേരളത്തിനു വിനയായത്. 

 

English Summary: Thiruvathira Njattuvela and rain deficit in kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com