ADVERTISEMENT

പട്ന ∙ വരുന്ന പൊതു തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒരുമിച്ചു പോരാടുമെന്ന തീരുമാനം അറിയിച്ച് പ്രതിപക്ഷ പാർട്ടികൾ നടത്തിയ വാർത്താസമ്മേളനത്തിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് എത്രയും പെട്ടെന്ന് വിവാഹം കഴിക്കണമെന്ന് ഉപദേശിച്ച് ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവ്.

‘‘ഭാരത് ജോഡോ യാത്ര രാഹുൽ ഭംഗിയായി പൂർത്തിയാക്കി. ലോക്സഭയില്‍ മികച്ച പ്രാസംഗികനാണ് അദ്ദേഹം. അടുത്തിടെയായി രാഹുൽ നന്നായി ജോലി ചെയ്യുന്നു. ഇതുമാത്രം പോരാ. എത്രയും പെട്ടെന്ന് വിവാഹം കഴിക്കൂ’’– എന്നായിരുന്നു ലാലുവിന്റെ വാക്കുകൾ. ലാലുവിന്റെ ഉപദേശംകേട്ട് രാഹുലും മറ്റു പ്രതിപക്ഷ പാർട്ടി നേതാക്കളും ചിരിച്ചു.‌

‘‘പ്രതിപക്ഷം ഭിന്നിച്ചു നിൽക്കുകയാണെന്ന് ചിലപ്പോൾ ജനങ്ങൾ പറയാറുണ്ട്. എന്നാൽ ഇപ്പോൾ ഐക്യത്തിലാണ്. അടുത്തിടെ ഹനുമാന്റെ പേരാണ് ബിജെപി നേതാക്കൾ ഉപയോഗിക്കുന്നത്. പക്ഷേ, ഹനുമാൻജി ഞങ്ങള്‍ക്കൊപ്പമാണ്.’’– ലാലു പറഞ്ഞു. 

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാനുള്ള വഴികൾ തേടിയാണ് പ്രതിപക്ഷം യോഗം ചേർന്നത്. നിതീഷ് കുമാർ മുൻകയ്യെടുത്ത് വിളിച്ച യോഗത്തിൽ കോൺഗ്രസ്, തൃണമൂൽ, ഡിഎംകെ, എഎപി, സമാജ്‌വാദി പാർട്ടി, സിപിഎം, സിപിഐ, ആർജെഡി, ജെഡിയു, എൻസിപി, ശിവസേന (ഉദ്ധവ് താക്കറെ), ജെഎംഎം, പിഡിപി, നാഷനൽ കോൺഫറൻസ്, മുസ്‌ലിം ലീഗ്, ആർഎസ്പി, കേരള കോൺഗ്രസ് (എം) എന്നിവയടക്കം 16 കക്ഷികൾ പങ്കെടുത്തു.

English Summary: Lalu Prasad's ‘get married’ advice to Rahul Gandhi at Opposition meet

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com