ADVERTISEMENT

ആലപ്പുഴ∙ ദേശീയ പാതയിൽ പുന്നപ്ര പവർ ഹൗസിനു സമീപം വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. ടാങ്കർ ലോറിയുടെ അടിയിൽപെട്ട് ബൈക്ക് യാത്രികരാണ് മരിച്ചത്. അമ്പലപ്പുഴ ആമയിട ആതിര ഭവനത്തിൽ അനന്തു ഷാജി (23), അമ്പലപ്പുഴ കരൂർ കിഴക്ക് പ്രസീത സദനത്തിൽ അനിൽ കുമാറിന്റെ മകൻ അഭിജിത്ത് (22) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റൊരു യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു പുലർച്ചെ 12.50ന് ആയിരുന്നു അപകടം. ടാങ്കർ ലോറിയുടെ അടിയിൽപെട്ട യുവാക്കളെ നാട്ടുകാരും പുന്നപ്ര പൊലീസും ഏറെ നേരം പരിശ്രമിച്ചാണു പുറത്തെടുത്തത്. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

English Summary: Two Die In Accident At Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com