ADVERTISEMENT

മലപ്പുറം∙ അശ്ലീല പരാമര്‍ശങ്ങൾ ഉൾപ്പെടുന്ന ‘തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബറുടെ വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യം. ‘തൊപ്പി’യെന്ന മുഹമ്മദ് നിഹാദിനെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി യുവജന സംഘടനാ പ്രതിനിധികള്‍ പരാതി നല്‍കി. മുഹമ്മദ് നിഹാദ് കൗമാരക്കാരെ വഴി തെറ്റിക്കുന്നുവെന്നാണു പ്രധാന ആക്ഷേപം.

ഗെയിമുകളുടെ പേരില്‍ കുട്ടികള്‍ക്കിടയില്‍ നുഴഞ്ഞു കയറി അശ്ലീല ചേഷ്ടകള്‍ കാട്ടിയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയും പ്രായപൂര്‍ത്തിയാകാത്ത തലമുറയെ തന്നെ വഴി തെറ്റിക്കുന്നുവെന്നു പരാതിയിലുണ്ട്. ‌കഴിഞ്ഞ ദിവസത്തെ അറസ്റ്റിനെ പോലും സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണം കൂട്ടാന്‍ ‘തൊപ്പി’ ദുരുപയോഗം ചെയ്തു. ഭക്ഷണസാധനങ്ങളെ അപമാനിക്കും വിധം നിഹാദ് പെരുമാറുന്നുവെന്നും ആക്ഷേപമുയര്‍ന്നു.

മുഹമ്മദ് നിഹാദിനെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് മലപ്പുറം ജില്ല പൊലീസ് മേധാവിക്കും ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്.

English Summary: There is a demand that the videos of 'Topi' removed from social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com