ADVERTISEMENT

ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിലെ മാണ്ഡിയിലുണ്ടായ ഉരുൾപൊട്ടലിനെയും മിന്നൽപ്രളയത്തെയും തുടർന്ന് ഇരുന്നൂറിലേറെ വിനോദസഞ്ചാരികൾ കുടുങ്ങി. മാണ്ഡി – കുളു ദേശീയപാതയിൽ 15 കിലോമീറ്റർ നീളത്തിലുള്ള ഗതാഗതക്കുരുക്കിൽ സഞ്ചാരികള്‍ ഒറ്റപ്പെട്ടനിലയിലാണ്. ഹോട്ടൽ മുറികളും ആവശ്യസൗകര്യങ്ങുമില്ലാതെ രാത്രിയിലും റോഡിൽ കഴിയേണ്ട ഗതികേടിലാണിവർ. 

ഞായറാഴ്ച വൈകിട്ടാണ് ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും പാറകള്‍ ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടത്. ഇതു നീക്കുന്നതിനായി സ്‌ഫോടകവസ്‌തുകൾ ഉൾപ്പെടയുള്ളവ ഉപയോഗിച്ചിട്ടുണ്ട്. എന്നാലും എട്ടുമണിക്കൂറിലേറെ സമയമെടുത്തു മാത്രമേ, ഗതാഗതം പുനഃസ്ഥാപിക്കാനാകുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. 

മാണ്ഡി, സുന്ദർനഗർ ഭാഗത്തായി പല ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ദേശീയപാതയിൽ നിരവധി ടൂറിസ്റ്റ് ബസുകളിലായി കുട്ടികൾ അടക്കമുള്ളവരാണ് കുടുങ്ങിയിട്ടുള്ളത്. ഇതിനിടെ ആശങ്ക വർധിപ്പിച്ച് അടുത്ത രണ്ടുദിവസത്തേക്കും കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പുണ്ട്.

English Summary: Himachal Pradesh landslide: Tourists Stranded

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com