ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 6,043 തസ്തികള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭയുടെ അനുമതി. ഇതില്‍ 5,944 എണ്ണം അധ്യാപക തസ്തികകളാണ്, 99 അനധ്യാപക തസ്തികകളും. എയ്ഡ്ഡ് മേഖലയിലെ 2,996 അധ്യാപകരെ പുനര്‍വിന്യസിക്കും. സര്‍ക്കാര്‍ മേഖലയിലെ 1,638 പേരെ പുനഃക്രമീകരിക്കുകയും ചെയ്യും. 

ദീർഘകാലമായി ചർച്ച നടന്നു വരുന്ന കാര്യത്തിൽ ഇപ്പോൾ മന്ത്രിസഭയുടെ അനമതി ലഭിച്ചിരിക്കുകയാണ്. ഇതുവഴി ഏതാണ്ട് 58 കോടി രൂപയുടെ പ്രതിവര്‍ഷ ചെലവാണ് സര്‍ക്കാരിന് ഉണ്ടാകുക. എന്നാൽ സ്കൂളുകളുടെ പ്രവർത്തനം സുഗമമമാക്കാൻ ഒഴിവാക്കാൻ കഴിയാത്ത കാര്യം എന്നതിനാലാണ് മന്ത്രിസഭ ഇതിന് അനുവാദം നൽകിയിരിക്കുന്നത്. 

English Summary: Cabinet approves creation of 6043 additional posts in government and aided schools in the state

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com