ജനങ്ങളെ ബുദ്ധിയില്ലാത്തവരായാണോ കാണുന്നത്?: ‘ആദിപുരുഷ്’ നിർമാതാക്കൾക്കെതിരെ കോടതി
Mail This Article
ലക്നൗ∙ ആദിപുരുഷ് സിനിമാ നിർമാതാക്കൾക്കെതിരെ അലഹാബാദ് ഹൈക്കോടതി. ജനങ്ങളെ ബുദ്ധിയില്ലാത്തവരായാണോ നിങ്ങൾ കാണുന്നതെന്ന് കോടതി ചോദിച്ചു. സിനിമയിലെ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കുകയായിരുന്നു കോടതി.
‘‘സിനിമയിലെ സംഭാഷങ്ങൾ വലിയ പ്രശ്നമാണ്. രാമായണം അതുല്യമായതാണ്. മതത്തിൽ വിശ്വസിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കരുത്. സിനിമ കണ്ടശേഷം ആളുകൾ ക്രമസമാധാനപ്രശ്നമുണ്ടാക്കാതിരുന്നത് നന്നായി. ചില സീനുകൾ എ (അഡൾട്ട്) വിഭാഗത്തിൽപെടുന്നതാണ്. ഇത്തരം സിനിമകൾ കാണുന്നത് വളരെ ബുദ്ധിമുട്ടാണ്. രാമനെയും ലക്ഷ്മണനെയും ഹനുമാനെയും രാവണനെയും ലങ്കയെയും കാണിച്ച ശേഷം ഇതു രാമായണമല്ലെന്നു പറയുന്നു. ചിലയിടങ്ങളിൽ ആളുകൾ തിയറ്ററുകൾ അടപ്പിച്ചു. അടിച്ചുതകർക്കാത്തത് ഭാഗ്യം’’ – കോടതി പറഞ്ഞു.
എഴുത്തുകാരൻ മനോജ് മുംതാഷിർ ശുക്ലയ്ക്ക് നോട്ടിസ് നൽകാൻ കോടതി ഉത്തരവിട്ടു. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് നിർദേശം.
English Summary: Allahabad High Court on Adipurush