ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹിയിൽ ‘ജംഗിൾ രാജ്’ ആണെന്ന് ക്രമസമാധാന പരിപാലനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കേന്ദ്ര സർക്കാരിനെയും ലഫ്‌റ്റനന്റ് ഗവർണറെയും വിമർശിച്ചാണ് കേജ്‌രിവാളിന്റെ പരാമര്‍ശം.

‘‘രാജ്യതലസ്ഥാനം ഇങ്ങനെയായാൽ മതിയോ?. ജനങ്ങൾ സുരക്ഷിതരല്ല.  കേന്ദ്രസർക്കാരിന് ക്രമസമാധാനപരിപാലനം വർധിപ്പിക്കാൻ ഉദ്ദേശമില്ല. ക്രമസമാധാന പരിപാലനത്തിന്റെ ചുമതല എഎപി സർക്കാരിനു കൈമാറിയാൽ, ഡൽഹിയെ രാജ്യത്തെ സുരക്ഷിതനഗരമാക്കും. സംസ്ഥാന സർക്കാർ ചെയ്യുന്ന കാര്യങ്ങളിൽ ഇടപെടാനാണു കേന്ദ്രസർക്കാരിനു താത്‌പര്യം. നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾ ചെയ്യു, ഞങ്ങൾ ചെയ്യുന്ന ജോലി തുടരാൻ അനുവദിക്കു’’– അരവിന്ദ്‌ കേ‌ജ്‌രിവാൾ പറഞ്ഞു.

ഡൽഹിയിൽ കഴിഞ്ഞ ദിവസമുണ്ടായ മോഷണം ചൂണ്ടിക്കാട്ടിയാണ് കേജ്‌രിവാൾ രംഗത്തെത്തിയത്. പ്രഗതി മൈതാൻ തുരങ്കപാതയിൽ തോക്കുചൂണ്ടി നാലംഗസംഘം, രണ്ടുലക്ഷം രൂപ തട്ടിയിരുന്നു. ഇതിനു പുറമെ ഹർഷ് വിഹാറിൽ തിങ്കളാഴ്ച രാത്രി വ്യാപാരിയിൽനിന്നു പണം തട്ടി. സൻസർ സിങ് എന്ന വ്യാപാരിയിൽനിന്ന് തോക്കുചൂണ്ടി രണ്ടംഗസംഘം ഒരുലക്ഷം രൂപയാണ് തട്ടിയെടുത്തത്. മോഷണം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

പ്രഗതി മൈതാൻ തുരങ്കപാതയിലെ മോഷണത്തിൽ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെയാണ് 1,600 ആളുകളെ ചോദ്യംചെയ്തു. 2,000ൽ അധികം വാഹനങ്ങൾ പിടിച്ചെടുത്തു. ക്രമസമാധാനനില തകർന്നതിൽ ലഫ്‍റ്റനന്റ് ഗവർണർ വി.കെ.സക്‌സേന രാജിവയ്‌ക്കണമെന്ന് കഴിഞ്ഞ ദിവസം അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു. 

English Summary: 'Jungle Raj' in Delhi, People feeling unsafe: Arvind Kejriwal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com