ADVERTISEMENT

തിരുവനന്തപുരം∙ ഏക സിവിൽ കോഡിൽനിന്ന് (യൂണിഫോം സിവിൽ കോഡ്– യുസിസി) കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവി. യുസിസി, മൗലികാവകാശങ്ങളെ ലംഘിക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ്. വിശ്വാസികളുടെ ജീവിതത്തെ പ്രയാസകരമാക്കുന്ന നിയമം നടപ്പാക്കുന്നതു നല്ലതല്ലെന്നും തിരുവനന്തപുരത്ത് പെരുന്നാള്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

Read Also: പ്രതിപക്ഷത്തിന് തർക്കിക്കാൻ വിഷയം, വോട്ട് ബിജെപിക്ക്?; മോദി സന്ദർഭവശാൽ പറഞ്ഞതല്ല

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്ത് യുസിസി നടപ്പാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സൂചന നൽകിയതോടെ കടുത്ത വിയോജിപ്പുമായി മുസ്‍ലിം വ്യക്തി നിയമ ബോർഡും രംഗത്തെത്തിയിരുന്നു. നീക്കത്തെ ശക്തിയായി എതിർക്കുമെന്നും നിലപാട് ജൂലൈ ആദ്യവാരം ലോ കമ്മിഷൻ ഓഫ് ഇന്ത്യയെ അറിയിക്കുമെന്നും ബോർഡ് വ്യക്തമാക്കി.

English Summary: Palayam Imam Dr VP Suhaib Moulavi calls to Centre Govt to withdraw UCC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com