ADVERTISEMENT

തിരുവനന്തപുരം∙ ക്രമസമാധാന പരിപാലനത്തിന്റെ കാര്യത്തിലും സാങ്കേതിക വിദ്യയിലും അടിസ്ഥാന സൗകര്യത്തിലും കേരള പൊലീസ് രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന് ഡിജിപി അനിൽ കാന്ത്. വിരമിക്കൽ ദിനത്തിൽ പേരൂർക്കട എസ്എപി ക്യാംപിൽ പൊലീസ് സേനാംഗങ്ങൾ നൽകിയ വിടവാങ്ങൾ പരേഡിനുശേഷം സംസാരിക്കുകയായിരുന്നു ഡിജിപി.

ഈ സർക്കാരിന്റെ കാലത്ത് വർഗീയ ലഹള ഒഴിവാക്കാൻ കഴിഞ്ഞതായി ഡിജിപി പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചു. കേരള പൊലീസിലെ ഓരോ അംഗവും ഈ നേട്ടങ്ങൾക്കു പിന്നിലുണ്ട്. ആരോഗ്യമുള്ള ശരീരവും മനസും വാർത്തെടുക്കാൻ സേനാംഗങ്ങൾ ശ്രദ്ധിക്കണം. ലഹരിമാഫിയയ്ക്കെതിരെ പൊലീസ് ശക്തമായ നിലപാടെടുത്തു. തുടർന്നും ലഹരിമാഫിയയ്ക്കെതിരെ കാര്യക്ഷമമായ നടപടിയെടുക്കാൻ കൂട്ടായ പരിശ്രമമുണ്ടാകണം. പ്രളയസമയത്തും കോവിഡ് സമയത്തും കേരള പൊലീസ് ലോകത്തിനു മാതൃകയായെന്നും ഡിജിപി പറഞ്ഞു.

2021 ജൂണ്‍ 30 മുതല്‍ രണ്ടു വര്‍ഷമാണ് അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്. 

1962 ജനുവരി അഞ്ചിന് ഡല്‍ഹിയിലാണ് അദ്ദേഹം ജനിച്ചത്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. 1988 ബാച്ചില്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ കേരളാ കേഡറില്‍ പ്രവേശിച്ചു. റോഡ് സുരക്ഷാ കമ്മിഷണര്‍ സ്ഥാനത്തുനിന്നാണ് അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവി പദവിയിലെത്തിയത്. എഎസ്പി ആയി വയനാട്ടിലാണ് സര്‍വീസ് ആരംഭിച്ചത്.

English Summary: DGP Anilkant's farewell speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com