ADVERTISEMENT

ന്യൂഡൽഹി∙ ഭീകരവാദത്തിനെതിരെ ഇരട്ട നിലപാട് പാടില്ലെന്ന് പാക്കിസ്ഥാനെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) സമ്മേളനത്തിൽ, പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ സാന്നിധ്യത്തിലാണ് വിമർശനം ഉന്നയിച്ചത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ എന്നിവർ ഓൺലൈനായി ചേർന്ന യോഗത്തിലാണു പരാമർശം. 

പ്രാദേശികമായും ആഗോളതലത്തിലും ഭീകരവാദം സമാധാനത്തിനു വൻ ഭീഷണിയാണുണ്ടാക്കുന്നതെന്ന് മോദി പറഞ്ഞു. ‘‘ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടനിലപാട് പാടില്ല. രാജ്യാതിർത്തി കടന്നുള്ള ഭീകരവാദത്തിനു തടയിടാൻ സാധിക്കണം. ഭീകരർക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാൻ കൂടുതൽ സഹകരണം ആവശ്യമാണ്. പല രാജ്യങ്ങളിലും ഭക്ഷണത്തിനും ഇന്ധനത്തിനും ക്ഷാമം നേരിടുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ആശങ്കാജനകമാണ്. യൂറേഷ്യയിൽ സമാധാനവും സമൃദ്ധിയും ഉറപ്പാക്കണം. എസ്‌സിഒയിൽ ഇറാൻ കൂടി ചേരുന്നതിൽ സന്തോഷമുണ്ട്’’ – മോദി പറഞ്ഞു. 

കസഖ്സ്ഥാൻ, കിർഖിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു. നിലവിൽ എസ്‌സിഒ അധ്യക്ഷപദവി അലങ്കരിക്കുന്നത് ഇന്ത്യയാണ്.  

English Summary: PM Modi's strong message on terrorism in SCO

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com