ADVERTISEMENT

തിരുവനന്തപുരം∙ റോഡ് ക്യാമറകൾ സ്ഥാപിച്ചതോടെ അപകട മരണങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു. കഴിഞ്ഞവർഷം ജൂണിൽ 344 പേരാണ് അപകടങ്ങളിൽ മരിച്ചതെങ്കിൽ ഈ വർഷം ജൂണിൽ മരിച്ചത് 140 പേരാണ്. കഴിഞ്ഞവർഷം ജൂണിൽ ഉണ്ടായ അപകടങ്ങൾ 3714 ആയിരുന്നെങ്കിൽ ഈ വർഷം ജൂണിൽ 1278 ആയി കുറഞ്ഞു.

ഇതര സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളെയും റോഡ് ക്യാമറകളുടെ പരിധിയിൽ കൊണ്ടുവരും. നാഷനൽ ഇൻഫർമാറ്റിക് സെന്ററിൽ (എൻഐസി)നിന്ന് വാഹനങ്ങളുടെ വിവരങ്ങൾ കെൽട്രോണിനു കൈമാറി. നോ പാർക്കിങ് ഏരിയയിൽ പാർക്കു ചെയ്യുന്ന വാഹനങ്ങളെ റോഡ് ക്യാമറകളിലൂടെ പിടികൂടും. നോ പാർക്കിങ് ഏരിയകൾ കണ്ടെത്താൻ വിവിധ വകുപ്പുകളുടെ യോഗം നാളെ ചേരും. റോഡുകളിലെ വേഗപരിധി കൂട്ടിയതിനാൽ അതു വ്യക്തമാക്കി കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകും.

20,42,542 നിയമലംഘനങ്ങളാണ് റോഡ് ക്യാമറകൾ കണ്ടെത്തിയത്. പരിശോധനകൾക്കുശേഷം 1.77 ലക്ഷം പേർക്ക് പിഴ നോട്ടിസ് അയച്ചു. 7.94 കോടി രൂപയാണ് പിഴയായി സര്‍ക്കാരിനു ലഭിക്കേണ്ടത്. ഇതുവരെ 81.78 ലക്ഷം രൂപ ലഭിച്ചു. പിഴയ്ക്കെതിരെ ഓൺലൈനിലൂടെ പരാതി പറയുന്ന സംവിധാനം ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. പിഴ നോട്ടിസ് അയയ്ക്കുന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ കെൽട്രോണിന് നിർദേശം നൽകി. റോഡ് വീതി കൂട്ടിയ സ്ഥലങ്ങളിലെ ക്യാമറകൾ ജൂലൈ 31ന് അകം മാറ്റി സ്ഥാപിക്കും.

English Summary: Road accidents decreased after installing road cameras, says Antony Raju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com