ADVERTISEMENT

മോസ്‌കോ∙ റഷ്യയിലുണ്ടായ സായുധ അട്ടിമറി നീക്കങ്ങൾക്ക് ശേഷം വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്‌ഗിനി പ്രിഗോഷിൻ റഷ്യയിലേക്ക് മടങ്ങിയതായി ബെലാറുസ് പ്രസിഡന്റ് അലക്സാൻഡർ ഗ്രിഗോറിയേവിച്ച് ലുകാഷെൻകോ. ‘‘പ്രിഗോഷിൻ ബെലാറുസ് അതിർത്തിക്ക് അകത്തില്ല. അദ്ദേഹം സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് മടങ്ങി. ചിലപ്പോൾ മോസ്‌കോയിലേക്ക് നീങ്ങിയേക്കാം. വാഗ്നർ സൈന്യം യുക്രെയ്നിൽ പോരാട്ടത്തിനായി ക്യാംപുകളിലാണ്’’– അലക്സാൻഡർ ലുകാഷെൻകോ പറഞ്ഞു. 

റഷ്യയെയും ഭരണകൂടത്തെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ ശേഷമാണ് വാഗ്നർ കൂലിപ്പട്ടാളം അട്ടിമറി നീക്കത്തിൽനിന്ന് പിന്മാറിയത്. തലസ്‌ഥാനമായ മോസ്‌കോയ്‌ക്ക് 200 കിലോമീറ്റർ അടുത്തെത്തിയ ശേഷമാണ് ഒത്തുതീർപ്പു ശ്രമങ്ങളുടെ ഭാഗമായി വാഗ്നർ ഗ്രൂപ്പിന്റെ പിന്മാറ്റം. ബെലാറുസ്  പ്രസിഡന്റിന്റെ ഇടപെടലിനെ തുടർന്നായിരുന്നു പിന്മാറ്റം. ഇതിനു ശേഷം പ്രിഗോഷിനു ബെലാറുസിൽ അഭയം നൽകിയിരുന്നു. ജൂൺ 27ന് പ്രിഗോഷിൻ ബെലാറുസിന്റെ തലസ്ഥാനമായ മിൻസ്‌ക്കിൽ എത്തിയിരുന്നു. ഇതിനിടെ പ്രിഗോഷിനെതിരെയും വാഗ്നർ ഗ്രൂപ്പിനെതിരേയും എടുത്ത കേസുകൾ എല്ലാം റഷ്യ പിൻവലിച്ചിരുന്നു. 

English Summary: Yevgeny Prigozhin back in Russia, Says Lukashenko

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com