തിരുവനന്തപുരത്ത് വീട്ടിൽ കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു
Mail This Article
×
തിരുവനന്തപുരം ∙ അഞ്ചുതെങ്ങിൽ വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. റീജിൻ–സരിത ദമ്പതികളുടെ മകൾ റോസ്ലിക്കാണു തെരുവുനായയുടെ കടിയേറ്റത്. രാവിലെ എട്ടുമണിയോടെയാണു സംഭവം നടന്നത്. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണു നായയിൽനിന്നും കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയുടെ മുഖത്തും ചുണ്ടിലും കൈകളിലുമാണ് കടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ റോസ്ലിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also: ഫോൺ തട്ടിപ്പറിക്കുന്നത് തടയവേ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു; 2 പേർ അറസ്റ്റിൽ
English Summary: Girl who was playing before the house was attacked by stray dog
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.