ADVERTISEMENT

തിരുവനന്തപുരം ∙ ഈ വർഷത്തെ വിക്ടർ ജോർജ് പുരസ്കാരം മലയാള മനോരമ സീനിയർ ഫൊട്ടോഗ്രാഫർ റിങ്കുരാജ് മട്ടാഞ്ചേരിയിലിന് സമ്മാനിച്ചു. ഡോ.സി.പി.അരവിന്ദാക്ഷന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ഡോ.രാജു നാരായണസ്വാമിയാണ് പുരസ്കാരം സമ്മാനിച്ചത്.

പത്രപ്രവർത്തന രംഗത്തെ പാരിസ്ഥിതിക കാവൽക്കാരനായിരുന്നു വിക്ടർ ജോർജെന്ന് രാജു നാരായണസ്വാമി പറഞ്ഞു. വികസനത്തിന്റെ പേരിൽ എന്തും സംഭവിക്കുമെന്ന് ഭയപ്പെടേണ്ട കാലഘട്ടത്തിലാണ് നമ്മൾ. പ്രകൃതി മുഴുവൻ നമ്മോട് പിണങ്ങി നിൽക്കുകയാണ്. ഇങ്ങനെ ഒരു പിണക്കത്തിലാണ് വിക്ടർ ജോർജിനെ നഷ്ടമായത്. സഫ്‌ദർ കലാവേദി മ്യൂസിയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിക്ടർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് രാജു നാരായണസ്വാമി പറഞ്ഞു. 

വിക്ടർ അനുസ്മരണം ലളിതകലാ അക്കാദമി മുൻ ചെയർമാൻ പ്രഫ.കാട്ടൂർ നാരായണപിള്ള നടത്തി. കളിപ്പാൻകുളം വാർഡ് കൗൺസിലർ ഡി.സജു ലാൽ, കലാവേദി പ്രസിഡന്റ് പൂന്തോപ്പിൽ പി.കൃഷ്ണൻകുട്ടി നായർ, ജനറൽ സെക്രട്ടറി എ.ഷാഹുൽ ഹമീദ്, ട്രഷറർ ആർ.കൃഷ്ണൻകുട്ടി നായർ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ അവാർഡും, വിക്ടർ സ്മൃതി ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും റിങ്കുരാജ് വിതരണം ചെയ്തു. സെക്രട്ടറി ബി.നിയാസ് സ്വാഗതവും മണികണ്ഠൻ നന്ദിയും രേഖപ്പെടുത്തി.

English Summary: Malayala Manorama Senior Photographer Rinkuraj Mattancheriyil bags Victor George award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com