കണ്ണൂർ∙ യന്ത്രത്തകരാറിനെ തുടർന്നു കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ യാത്ര ഒന്നര മണിക്കൂറോളം മുടങ്ങി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൈകിട്ട് 3.25ന് എത്തിയ ട്രെയിനാണു തുടർയാത്ര സാധ്യമാകാതെ ഏറെനേരം നിർത്തിയിട്ടത്. ഇതോടെ യാത്രക്കാർ പ്രയാസത്തിലായി.
അഞ്ചുമണിയോടെ യാത്ര തുടർന്നെങ്കിലും 500 മീറ്ററോളം മുന്നോട്ടുപോയശേഷം ട്രെയിൻ വീണ്ടും നിർത്തി. പിന്നീട് യാത്ര തുടർന്നു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കോഴിക്കോട് ഫറോക്ക് സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിരുന്നു. കംപ്രസറിന്റെ പ്രശ്നമാണെന്നാണ് അധികൃതർ പറയുന്നത്. എടുക്കേണ്ട സമയം കഴിഞ്ഞിട്ടും പോകാതിരുന്ന ട്രെയിനിൽനിന്നു പുറത്തിറങ്ങാനാവാതെ വലഞ്ഞെന്നു യാത്രക്കാർ പറഞ്ഞു.
വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു. കടുത്ത ചൂടിൽ വിയർക്കാൻ തുടങ്ങിയപ്പോൾ ആളുകൾ പരാതിപ്പെട്ടു. അരമണിക്കൂറിനു ശേഷമാണു ഡോർ തുറന്നത്. എസി ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്നില്ലെന്നു യാത്രക്കാർ പരാതിപ്പെട്ടു. പിൻഭാഗത്തെ എൻജിൻ ഉപയോഗിച്ച് യാത്ര പുനഃരാരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചെങ്കിലും വീണ്ടും തകരാറിലാവുകയായിരുന്നു.
English Summary: Vande Bharat Express train complaint and halted at Kannur railway station
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.