ADVERTISEMENT

പാരിസ്∙ കാണാതായ രണ്ടര വയസ്സുകാരനെ കണ്ടെത്താൻ വൻ‌ സന്നാഹങ്ങളുമായി ഫ്രാൻസിൽ തിരച്ചിൽ. ഹെലികോപ്റ്റർ ഉൾപ്പെടെ ഉപയോഗിച്ച് പൊലീസിന്റെയും സൈനികരുടെയും നേതൃത്വത്തിൽ ആൽപ്സ് പർവതപ്രദേശത്തെ തിരച്ചിൽ മൂന്നാം ‌‌‌‌ദിവസവും തുടരുകയാണ്.

മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം താമസിക്കുകയായിരുന്ന എമിലി എന്ന കുട്ടിയെയാണു ശനിയാഴ്ച കാണാതായത്. സമുദ്രനിരപ്പിൽനിന്നു 4,000 അടി ഉയരത്തിലുള്ള ചെറുഗ്രാമമായ ഹൗത്–വെർനെറ്റെയിലായിരുന്നു ഇവരുടെ താമസം. ഇവിടെ 25 പേരേ താമസിക്കുന്നുള്ളൂ എന്നാണു റിപ്പോർട്ട്. ആൺകുട്ടി ഒറ്റയ്ക്കു തെരുവിലൂടെ നടന്നു പോകുന്നതു രണ്ട് അയൽക്കാർ കണ്ടിരുന്നു.

‘‘ഞങ്ങൾ പ്രതീക്ഷയിലാണ്, തിരച്ചിൽ അവസാനിപ്പിച്ചിട്ടില്ല’’– രക്ഷാദൗത്യത്തിനു നേതൃത്വം നൽകുന്ന മാർക് ഷാപ്പിയസ് പറഞ്ഞു. പൊലീസിനെയും സൈനികരെയും കൂടാതെ നൂറോളം സന്നദ്ധസേവകരും കുട്ടിയെ തിരയുന്നുണ്ട്. പ്രത്യേക പരിശീലനം കിട്ടിയ നായ്ക്കളും തിരച്ചിലിന്റെ ഭാഗമാണ്. കുട്ടിയെ അവസാനമായി കണ്ടവരെയും പരിസരപ്രദേശത്തെ വീട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തു.

English Summary: Massive Search In French Alps For Toddler Missing For 3 Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com