ADVERTISEMENT

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാന് മൂന്ന് ബില്യൻ ഡോളർ ധനസഹായം അനുവദിച്ച് ഐഎംഎഫ്. 1.2 ബില്യൻ ഡോളർ ഉടൻ തന്നെ വിതരണം ചെയ്യുമെന്നും ഐഎംഎഫ് അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്തിനു പണം അനുവദിക്കുന്നതിനു കഴിഞ്ഞ മാസം ചേർന്ന യോഗത്തിലാണ് അന്തിമ തീരുമാനമായത്. പ്രളയം, ദുർഭരണം തുടങ്ങി നിരവധി പ്രശ്നങ്ങൾ േനരിടേണ്ടി വന്നതോടെയാണ് പാക്കിസ്ഥാന്റെ സാമ്പത്തിക മേഖല തകർന്നത്.     

പണപ്പെരുപ്പത്തെ ചെറുക്കുന്നതിനു സെൻട്രൽ ബാങ്ക് പലിശനിരക്ക് 21% ആയി ഉയർത്തിയതിനാൽ വ്യാവസായിക പ്രവർത്തനങ്ങൾ എല്ലാം നിലച്ചിരിക്കുകയാണ്. ഭക്ഷ്യവിലപ്പെരുപ്പം എക്കാലത്തെയും ഉയർന്ന നിരക്കായ 40% ആയി ഉയർന്നു. ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിലെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും മരിച്ചു.

രാജ്യാന്തര എജന്‍സികളിലെ കടത്തിന് പുറമെ ഏകദേശം 27 ബില്യൺ ഡോളറിന്റെ ചൈനീസ് കടവും പാക്കിസ്ഥാനുണ്ട്.  

English Summary: IMF approves $3 Billion Bailout For Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com