ADVERTISEMENT

ന്യൂഡൽഹി∙ വെള്ളക്കെട്ടിൽ നീന്താൻ ഇറങ്ങിയ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ മുകുന്ദ്‌പുരിൽ വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്കാണ് സംഭവം. പന്ത്രണ്ടിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികൾ മുങ്ങിത്താഴുന്നതു കണ്ട് ഒരു പൊലീസ് കോൺസ്റ്റബിൾ രക്ഷിക്കാനായി വെള്ളക്കെട്ടിലേക്ക് ചാടിയെങ്കിലും അപ്പോഴേയ്ക്കും കുട്ടികളുടെ ജീവൻ നഷ്ടമായിരുന്നു. മൃതദേഹങ്ങൾ പുറത്തെടുത്തു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് യമുന നദിയിലെ ജലനിരപ്പ് അപകടനില കവിഞ്ഞതിനാൽ ഡൽഹിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലണ്. കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് രാജ്യതലസ്ഥാനത്ത് പെയ്തത്.

കൂടുതൽ ചിത്രങ്ങൾ കാണാം

English Summary: 3 Teenagers Drown While Trying To Swim In Floodwaters In Northeast Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com