ADVERTISEMENT

കോഴിക്കോട്∙ കട്ടിപ്പാറ ചെമ്പ്രകുണ്ടയിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയെ അഗ്നിശമന സേനാംഗങ്ങൾ രക്ഷിച്ചു. പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ കമലാക്ഷി (70) ആണ് ഒഴുക്കിൽപ്പെട്ടത്. 

വ്യാഴാഴ്ച രാത്രി 12 മണിക്കാണ് നരിക്കുനി അഗ്നിരക്ഷാസേന ഓഫിസിൽ സ്ത്രീയെ കാണാനില്ലെന്ന വിവരം ലഭിച്ചത്. രാത്രി ഒരുമണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വെള്ളിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് 200 മീറ്ററോളം അകലെ പാറയിൽ പിടിച്ചുനിൽക്കുന്ന നിലയിൽ ഇവരെ കണ്ടെത്തിയത്.

കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയെത്തുടർന്ന് പുഴയിൽ വെള്ളം കൂടിയിട്ടുണ്ട്. സ്റ്റേഷൻ ഓഫിസർ ജാഫർ സാദിഖ്, എസ്എഫ്ആർഒ ഗണേശൻ, എഫ്ആർഒമാരായ ടി.സി. റാഷിദ്, എം.വി. അരുൺ, മുഹമ്മദ് ഷാഫി, ഡി. സജിത്ത്, പ്രിയദർശൻ, കേരളൻ എന്നിവര്‍ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

English Summary: Fire force rescued women who swept away in Punur river in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com