വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസിനു ജാമ്യം
Mail This Article
×
കൊച്ചി∙ വ്യാജ ബികോം സർട്ടിഫിക്കറ്റ് ഉപയോഗിച്ചു കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയെന്ന കേസിൽ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ ജൂൺ 23നാണ് നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കലിംഗ സർവകലാശാലയിൽനിന്ന് ബികോം പൂർത്തിയാക്കിയെന്ന രീതിയിലായിരുന്നു നിഖിൽ സർട്ടിഫിക്കറ്റ് നൽകിയത്.
ഇത്രയും നാൾ കസ്റ്റഡിയിലായിരുന്നതും ആവശ്യമായ രേഖകൾ കണ്ടെത്തിയതും കോടതി പരിഗണിച്ചു. ജസ്റ്റിസ് എ. സിയാദ് റഹ്മാനാണു ഹർജി പരിഗണിച്ചത്. കർശന വ്യവസ്ഥകളോടെയാണു ജാമ്യം.
English Summary: Nikhil Thomas released on bail in fake certificate case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.