ADVERTISEMENT

അബുദാബി∙ സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിന് കൈകൊടുത്ത് ഇന്ത്യയും യുഎഇയും. ഇന്ത്യ – യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിന്‍റെ ഭാഗമായി പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പരസ്പര സഹകരണം ശക്തിപ്പെടുത്താനുള്ള വിവിധ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.

മോദിയുടെയും ഷെയ്ഖ് മുഹമ്മദിന്റെയും സാനിധ്യത്തിൽ യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസും ധാരണാപത്രം കൈമാറി. ഇരു രാജ്യങ്ങളുടെയും ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളായ യുപിഐയും ഐപിപിയും തമ്മിൽ ബന്ധിപ്പിക്കാനും ധാരണയായി. കഴിഞ്ഞ വർഷം ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവച്ച സാമ്പത്തിക പങ്കാളിത്ത കരാറിനു പിന്നാലെ വ്യാപാരത്തിൽ 20 ശതമാനം വളർച്ചയുണ്ടായെന്നും മോദി വ്യക്തമാക്കി.

അതിനിടെ, ഡൽഹി ഐഐടി ഓഫ് ക്യാംപസ് അബുദാബിയിൽ സ്ഥാപിക്കാനും ഇരുവരും തമ്മിൽ ധാരണയായി. ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിലേക്ക് യുഎഇയെ ഔദ്യോഗികമായി ക്ഷണിച്ച മോദി, യുഎഇ ആതിഥ്യം വഹിക്കുന്ന കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കി. ഒരു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി അബുദാബിയിലെത്തിയത്. തുടർന്ന് ഖസർ അൽ വതനിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഷെയ്ഖ് മുഹമ്മദ് മോദിയെ സ്വീകരിച്ചു.

English Summary: IIT Delhi In Gulf, Trade In Local Currencies Focus Of PM's UAE Visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com