പാക്കിസ്ഥാനിൽ അഭയം തേടിയ അഫ്ഗാൻ ഗായിക ഹസിബ നൂറി വെടിയേറ്റ് മരിച്ചു
Mail This Article
×
ഇസ്‍ലാമാബാദ്∙ പാകിസ്ഥാനിൽ അഭയം തേടിയ അഫ്ഗാൻ ഗായിക ഹസീബ നൂറി വെടിയേറ്റ് മരിച്ചു. പാക്കിസ്ഥാൻ മാധ്യമങ്ങളാണു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുഹൃത്ത് കൊസ്ബോ അഹ്മദി, ഹസിബ നൂറിയുടെ മരണം സ്ഥിരീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഞായറാഴ്ചയാണു സംഭവം നടന്നത്. അക്രമികൾ ആരാണെന്നോ കൊലപാതക ലക്ഷ്യമെന്താണെന്നോ വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹസിബ നൂറിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ആരാധകർ. അഫ്ഗാൻ ടിവി ചാനലുകളായ എരിയാന ടെലിവിഷൻ, എഎംസി ടിവി എന്നിവയിലെ പ്രകടനങ്ങളിലൂടെയാണ് താരം പ്രശസ്തയായത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതിനു പിന്നാലെ ഹസിബ നൂറി പാകിസ്ഥാനിൽ അഭയം തേടുകയായിരുന്നു.
English Summary: Afghan singer Hasiba Noori was killed in Pakistan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.