ADVERTISEMENT

കാഞ്ഞങ്ങാട് ∙ നീന്തൽക്കുളത്തിൽ വീണു മൂന്നു വയസ്സുകാരൻ മരിച്ചു. പ്രവാസിയായ മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം - തസ്‌ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്. ഇന്നു രാവിലെ തൊട്ടടുത്തുള്ള ഹാഷിമിന്റെ സഹോദരൻ ഷാഫിയുടെ വീടിനു മുകളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീഴുകയായിരുന്നു.

ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: അൻഷിക്, ഹഫീഫ. അവധിക്ക് നാട്ടിലേക്കു പുറപ്പെട്ട പിതാവ് ഹാഷിം കണ്ണൂരിൽ വിമാനമിറങ്ങിയപ്പോഴാണ് ദുരന്ത വിവരം അറിഞ്ഞത്.

English Summary: 3-year-old boy dies after drowning in swimming pool at Kanhangad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com