‘ആ വിളിയിൽ രക്ഷപ്പെട്ടത് ഞാനാണ്, എന്റെ കുടുംബമാണ്; ഒരിക്കലും മറക്കില്ല സാറിനെ!’
Oommen Chandy
Mail This Article
‘‘ഹലോ, ഞാൻ ഉമ്മൻ ചാണ്ടിയാണേ.. ഒരു കുടുംബം രക്ഷപ്പെടുന്ന കേസാണ്. ഒന്നു സഹായിക്കണം’’. ഇന്നു രാവിലെ മനോരമ ഒാൺലൈനിൽ പ്രസിദ്ധീകരിച്ച, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇൗ വിഡിയോ വളരെ കുറച്ചു സമയം കൊണ്ടാണ് വൈറലായത്. പ്രിയ നേതാവിന്റെ വേർപാടിൽ ആദരാഞ്ജലികളർപ്പിച്ച് പലരും ഇൗ വിഡിയോ പങ്കു വച്ചു. മകന്റെ വിദ്യാഭ്യാസ ലോണിനുള്ള തടസ്സം മാറ്റാൻ അപേക്ഷയുമായി എത്തിയ വീട്ടമ്മയ്ക്കു വേണ്ടി ഉമ്മൻ ചാണ്ടി കോട്ടയം കലക്ടറെ വിളിക്കുന്നതായിരുന്നു വിഡിയോ. തന്റെ ജീവിതത്തിൽ വഴിത്തിരിവായ ആ ഫോൺ കോളിനെക്കുറിച്ച് ആ വീട്ടമ്മയുടെ മകനായ നൈസ് പീറ്റർ പറയുന്നതിങ്ങനെ:
‘‘ഉമ്മൻ ചാണ്ടി സാർ ഒരു കുട്ടിക്കു വേണ്ടി കോട്ടയം കലക്ടറെ ഫോൺ ചെയ്യുന്ന വിഡിയോ മനോരമ ഒാൺലൈനിൽ ഇന്നു കാണാനിടയായി. ആ കുട്ടി ഞാനാണ്. എനിക്കു വേണ്ടിയാണ് സാർ ആ ഫോൺ ചെയ്തത്. ആ വിഡിയോയിലുള്ളത് എന്റെ അമ്മയാണ്. മൂന്നു വർഷം മുമ്പ് കാനഡയിലേക്ക് പോകുന്നതിനാണ് ഞാൻ ലോണിനപേക്ഷിച്ചത്. പക്ഷേ പല കാരണങ്ങളാൽ ലോൺ പാസ്സായില്ല. എല്ലായിടത്തുനിന്നും അവഗണന നേരിട്ടപ്പോൾ അവസാന പ്രതീക്ഷ സാറായിരുന്നു. അങ്ങനെയാണ് എന്റെ അമ്മയും ചേട്ടനും അദ്ദേഹത്തെ കാണാൻ പോയത്.
ഞങ്ങളുടെ പ്രശ്നം കേട്ടപാടെ അദ്ദേഹം കോട്ടയം കലക്ടറെ വിളിച്ചു. അതിനു ശേഷം ഞങ്ങളുടെ ലോൺ നടപടികൾ വേഗത്തിൽ പൂർത്തിയായി. ലോൺ ലഭിച്ച മുറയ്ക്ക് ഇവിടുത്തെ ഫീസടച്ചു. അങ്ങനെ കാനഡയിലെത്തി എന്റെ പഠനം പൂർത്തീകരിച്ച് ഇവിടെ ഇപ്പോൾ ജോലി ചെയ്യുന്നു. അന്നത്തെ ആ ഫോൺ കോളാണ് എന്റെ ജീവിതം മാറ്റി മറിച്ചത്. സാർ ആ വിഡിയോയിൽ പറയുന്നതു പോലെ എന്റെ കുടുംബമാണ് രക്ഷപ്പെട്ടത്. സാറിനെ ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല.’’
English Summary: Nice Peter Explains How Oommen Chandy Help Him