ADVERTISEMENT

മലപ്പുറം∙ കരിപ്പൂരിൽ വൻ സ്വർണവേട്ട. ദുബായിൽനിന്നും ഷാർജയിൽനിന്നും വിവിധ വിമാനങ്ങളിൽ എത്തിയ നാലുപേര്‍ പിടിയിലായി. രണ്ടര കോടിയോളം രൂപ വിലമതിക്കുന്ന 4,580 ഗ്രാം സ്വർണമിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് നാലുപേരെയും പിടികൂടിയത്.

ഇന്നലെ രാത്രി സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിലെത്തിയ പാലക്കാട്‌ കൂറ്റനാട് സ്വദേശി പുത്തൻവളപ്പിൽ റിഷാദിൽ (32) നിന്ന് 1,034 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ 4 ക്യാപ്സൂളുകളും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരായ വയനാട് മാനന്തവാടി സ്വദേശിയായ മുഹമ്മദ്‌ ഷാമിലിൽ (21) നിന്ന് 850 ഗ്രാം സ്വർണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്സൂളുകളും മലപ്പുറം തവനൂർ സ്വദേശിയായ ചോമയിൽ മുഹമ്മദ്‌ ഷാഫിയിൽ(41) നിന്ന് 1,537 ഗ്രാം സ്വർണമിശ്രിതമടങ്ങിയ അഞ്ചു ക്യാപ്സൂളുകളും ഇന്നു രാവിലെ ദുബായിൽനിന്ന് ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെത്തിയ മലപ്പുറം തിരുനാവായ സ്വദേശിയായ വെള്ളത്തൂർ ഷിഹാബുദീനിൽ (38) നിന്ന് 1,159 ഗ്രാം സ്വർണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പിടികൂടിയ മിശ്രിതത്തിൽനിന്നും സ്വർണം വേർതിരിച്ചെടുക്കും.

English Summary: Customs caught people with gold in Karipur

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com