ദക്ഷിണ പൂർവേഷ്യയിൽ ചൈനയെ നിയന്ത്രിക്കാൻ 'വൈദ്യുതി നയതന്ത്ര'വുമായി ഇന്ത്യ
Mail This Article
ന്യൂഡൽഹി ∙ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളായ മ്യാൻമർ, തായ്‌ലൻഡ് എന്നിവയിലേക്കു വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി വിതരണം നടത്താൻ ഇന്ത്യ തയാറെടുക്കുന്നതായി റിപ്പോർട്ട്. മേഖലയിലെ ചൈനയുടെ സ്വാധീനം കുറയ്ക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. ഇതിനായുള്ള ചർച്ചകൾ ഗോവയിൽ നടന്നുവരുന്ന ജി–20 യോഗങ്ങളിൽ നടക്കുന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
പദ്ധതിയുടെ മാർഗരേഖ തയാറാവുകയാണെങ്കിൽ വൈദ്യുതി ലൈനുകൾ പൂർത്തിയാക്കാൻ കുറഞ്ഞത് നാലുവർഷം വേണ്ടിവരും. യുഎഇ അടക്കമുള്ള മധ്യേഷൻ രാജ്യങ്ങളുമായി സമാന കരാറിൽ ഏർപ്പെടാൻ ഇന്ത്യ തയാറെടുക്കുന്നുവെന്ന വാർത്തകൾക്കു പിന്നാലെയാണു പുതിയ റിപ്പോർട്ട്. എന്നാൽ റിപ്പോർട്ടുകളോടു പ്രതികരിക്കാൻ കേന്ദ്രസർക്കാർ ഇതുവരെ തയാറായിട്ടില്ല.
English Summary: India Plans Electricity Diplomacy To Check China In Southeast Asia: Report