ADVERTISEMENT

ടെഹ്റാൻ∙ ഹിജാബ് ധരിക്കാത്ത നടിയുടെ ചിത്രമുള്ള പോസ്റ്റർ പ്രസിദ്ധീകരിച്ചതിനു ഫിലിം ഫെസ്റ്റിവൽ നിരോധിച്ച് ഇറാൻ സർക്കാർ. ഇറാനിയൻ ഷോർട്ട് ഫിലിം അസോസിയേഷന്റെ (ഐഎസ്എഫ്എ) 13-ാം എഡിഷൻ ഫിലിം ഫെസ്റ്റിവലാണ് നിരോധിച്ചത്. ഇറാൻ സാംസ്കാരിക മന്ത്രി ഇതു സംബന്ധിച്ച് ഉത്തരവിറക്കി.

ഇറാനിയൻ ഷോർട്ട് ഫിലിം അസോസിയേഷനാണ് പോസ്റ്റർ പുറത്തുവിട്ടത്. വരാനിരിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഇറാനിയൻ നടി സുസൻ തസ്‍ലിമിയുടെ ചിത്രമാണു ഐഎസ്എഫ്എ പോസ്റ്ററിൽ ഉപയോഗിച്ചിരുന്നത്. സെപ്റ്റംബറിലാണ് ഫിലിം ഫെസ്റ്റിവൽ തീരുമാനിച്ചിരുന്നത്.

1983 മുതൽ ഇറാനിൽ സ്ത്രീകൾക്കു ഹിജാബ് നിർബന്ധമാണ്. നിർബന്ധിത ഹിജാബ് ധാരണത്തിനെതിരെ ഇറാനിൽ കഴിഞ്ഞ സെപ്റ്റംബർ മുതൽ സ്ത്രീകൾ വലിയ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിക്കാതിരുന്നതിന് മത പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന യുവതി കൊല്ലപ്പെട്ടതിനെ തുടർന്ന് നിരവധി പേർ തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങിയിരുന്നു.

English Summary: Iran ban film festival only beacuse of a poster that featured woman without headscarf 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com