ADVERTISEMENT

തിരുവനന്തപുരം ∙ മാറനല്ലൂർ പഞ്ചായത്തംഗവും സിപിഐ നേതാവുമായ സുധീർഖാന് പൊള്ളലേറ്റു. സംഭവത്തിൽ ദുരൂഹത. ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. വീട്ടിലേക്ക് ഒരാള്‍ വന്നതിനുശേഷമാണ് പൊള്ളലേറ്റതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. സാരമായി പരുക്കേറ്റ സുധീര്‍ഖാനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൊബൈൽ പൊട്ടിത്തെറിച്ചതാണെന്നാണ് സുധീർഖാൻ പൊലീസിനു നൽകിയ പ്രാഥമിക മൊഴി. എന്നാൽ എങ്ങനെയാണ് പൊള്ളലേറ്റത് എന്നതില്‍ വ്യക്തതയില്ലെന്നു മാറനല്ലൂര്‍ സിഐ ജി.അനൂപ് പറഞ്ഞു. ആസിഡ് ആക്രമണവും സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാറായിട്ടില്ലെന്നും ഫൊറൻസിക് പരിശോധനകളുടെ റിപ്പോർട്ട് വന്നതിനുശേഷമെ വ്യക്തമാകൂ എന്നും സിഐ അറിയിച്ചു.

English Summary: Thiruvananthapuram Maranalloor panchayat member was burnt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com