ADVERTISEMENT

തിരുവനന്തപുരം∙ മറ്റുള്ളവർക്കായുള്ള കരുതലിനിടെ ഭക്ഷണം പോലും കഴിക്കാതിരുന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചെറുകുടലിന്റെ പോലും നീളം പോലും തീരെ കുറഞ്ഞു പോയിരുന്നതായി മകൻ ചാണ്ടി ഉമ്മൻ. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതുകൊണ്ടല്ല അദ്ദേഹം മരിച്ചത്. പക്ഷേ, ജീവിതകാലം മുഴുവൻ ഭക്ഷണം പോലും കഴിക്കാതെ മറ്റുള്ളവരെ കരുതിയ വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മകൻ പറഞ്ഞു.

‘‘എന്നോടും ഞങ്ങളാരോടും എന്താകണമെന്നു പോലും അപ്പ പറഞ്ഞിരുന്നില്ല. ജീവിതത്തിന്റെ അവസാനം വരെ പൂർണ സ്വാതന്ത്ര്യം തന്ന ഒരു വ്യക്തി. ഇവിടെ പറഞ്ഞതുപോലെ അവസാനം വരെ സ്വയം ത്യജിച്ച് ജീവിച്ചയാളായിരുന്നു.’ 

ഏറ്റവും അവസാനം അദ്ദേഹത്തിന്റെ സിടി ആശുപത്രിക്കാർ എടുത്തിരുന്നു. ചെറുകുടലാണെന്നു തോന്നുന്നു, ഭക്ഷണം കഴിക്കാതെ അത് ചുരുങ്ങിപ്പോയിരുന്നു. അതുകൊണ്ടൊന്നുമല്ല മരിച്ചത്. പക്ഷേ, ജീവിതകാലം മുഴുവൻ ഭക്ഷണം കഴിക്കാതെ മറ്റുള്ളവരെ കരുതിയ ഒരു വ്യക്തിയായിരുന്നു.

ഈ അവസരത്തിൽ ഞങ്ങളുടെ വേദനയിൽ പങ്കുചേർന്ന എല്ലാവരോടും, പ്രത്യേകിച്ച് സിപിഎം നേതാവ് തോമസ് ഐസക്, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവർക്ക് നന്ദി.

തിരുവനന്തപുരത്തെ ജനങ്ങൾക്കും പ്രത്യേകം നന്ദി. തിരുവനന്തപുരം അദ്ദേഹത്തിന്റെ കർമമണ്ഡലം കൂടിയായിരുന്നു. പുതുപ്പള്ളി മാത്രമല്ല, തിരുവനന്തപുരവും അദ്ദേഹത്തിന്റെ കർമ മണ്ഡലമായിരുന്നു. ഈ നഗരത്തെ അദ്ദേഹം കൂടുതൽ സ്നേഹിച്ചിരുന്നു. അതുകൊണ്ടാണ് ഈ നഗരത്തിന്റെ വികസന കാര്യത്തിൽ പ്രത്യേകം താൽപര്യം എടുത്തത്. വിഴിഞ്ഞം തുറമുഖം മാത്രമല്ല, തിരുവനന്തപുരത്തിന് ഒരു ലൈറ്റ് മെട്രോ വേണമെന്ന് ആഗ്രഹിച്ച് അതിനായി നടത്തിയ പ്രവർത്തനം, ഇവിടുത്തെ അണ്ടർ പാസ് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം കൊടുത്തു. തിരുവനന്തപുരത്തിന് പ്രത്യേകം നന്ദി’’ – ചാണ്ടി ഉമ്മൻ പറഞ്ഞു.

English Summary: Chandy Oommen Speaks On Oommen Chandy At Remembrance Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com