ADVERTISEMENT

തളിപ്പറമ്പ് (കണ്ണൂർ) ∙ കണ്ണൂർ പട്ടുവം അരിയിൽ തോട്ടിൽ വീണ് വയോധിക മരിച്ചു. ധർമ കിണറിനു സമീപം കള്ളുവളപ്പിൽ നാരായണി (78) ആണ് മരിച്ചത്. ഇന്നലെ തൊഴിലുറപ്പ് ജോലിക്ക് പോയപ്പോൾ മറന്നുവച്ച സാധനങ്ങൾ എടുക്കുവാൻ രാവിലെ 8 മണിയോടെ പോകുമ്പോൾ വഴിയിലുള്ള തോട്ടിൽ കാൽവഴുതി വീഴുകയായിരുന്നു. 

വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും 500 മീറ്റർ അകലെ തോട്ടിൽനിന്നു തന്നെ മൃതദേഹം നാട്ടുകാർ കണ്ടെടുത്തിരുന്നു. ഭർത്താവ്:ഒതേനൻ. മക്കൾ: രമ, ബാബു, രാജീവൻ. മരുമക്കൾ: ഷൈമ, നിമിഷ, ഭാസ്ക്കരൻ.

English Summary: Elderly woman died after falling into stream

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com