ADVERTISEMENT

മുംബൈ ∙ ഗുസ്തി ഫെഡറേഷൻ എക്സിക്യൂട്ടീവ് സമിതി തിരഞ്ഞെടുപ്പിൽ ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനും മകൻ കരൺ പ്രതാപിനും മത്സരിക്കാനാവില്ല. തിരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയിൽ ഇവരുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ഗുസ്തി ഫെഡറേഷന്റെ മുൻ പ്രസിഡന്റായ ബ്രിജ് ഭൂഷൺ ലൈംഗികാരോപണ കേസിൽ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് ഇലക്ടറൽ കോളജിൽനിന്ന് മാറ്റിനിർത്തിയത്. ഓഗസ്റ്റ് 12നാണ് തിരഞ്ഞെടുപ്പ്.

നേരത്തെ ബ്രിജ് ഭൂഷണും കുടുംബവും എക്സിക്യൂട്ടീവ് സമിതിയിലേക്ക് മത്സരിക്കരുതെന്ന് ഗുസ്തി താരങ്ങൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള കൂടിക്കാഴ്ചയിൽ ബജ്‍രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരാണ് ആവശ്യവുമായി രംഗത്തു വന്നത്. 

അതേസമയം ബ്രിജ് ഭൂഷന്റെ മരുമകൻ വിശാൽ സിങ്ങിനെ ഇലക്ടറൽ കോളജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു മരുമകനും മുൻ ജോയിന്റ് സെക്രട്ടറിയുമായിരുന്ന ആദിത്യ പ്രതാപ് സിങ് ഇത്തവണ പട്ടികയിലില്ല.  ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ ഉൾപ്പെടെയുള്ള പ്രധാന സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. 

English Summary: Facing sexual harassment charges, Brij Bhushan excluded from WFI electoral rolls, son Karan too omitted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com