ADVERTISEMENT

തിരുവനന്തപുരം∙ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ നടന്നത് ആസൂത്രിത നീക്കമെന്ന് പൊലീസ്. ആംപ്ലിഫയറിൽ നിന്ന് മൈക്കിലേക്കുള്ള കേബിൾ ബോധപൂർവം ചവിട്ടിപ്പിടിച്ചെന്നാണ് വിലയിരുത്തൽ. പ്രതി അറിഞ്ഞുകൊണ്ട് പൊതുസുരക്ഷയിൽ വീഴ്ചയുണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് തടസ്സം വരുത്തിയെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പൊലീസ് സ്വമേധയാ എടുത്ത കേസിൽ ഇൻസ്പെക്ടർ ബി.എം.ഷാഫിയാണ് അന്വേഷണം നടത്തുന്നത്. അതേസമയം, മൈക്ക് തടസ്സപ്പെട്ടതിൽ പരിശോധന മാത്രമാണ് നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ പരിശോധനയ്ക്ക് അയയ്ക്കണമെങ്കിൽ കേസ് എടുക്കേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച കെപിസിസിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാനെത്തിയപ്പോൾ അൽപ്പനേരം ശബ്ദം തടസപ്പെട്ടത്. ഈ സംഭവത്തിൽ കന്റോൺമെന്റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. ആരെയും പ്രതി ചേർത്തിട്ടില്ല,

മൈക്കും കേബിളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് നാളെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധിക്കും. അതേസമയം, മൈക്ക് തകരാര്‍ മനഃപൂര്‍വമല്ലെന്ന് ഉടമ വ്യക്തമാക്കി. വലിയ തിരക്കില്‍ ആളുകളുടെ കൈ തട്ടിയതിനെത്തുടര്‍ന്നായിരുന്നു മൈക്ക് ഹൗളിങ് സംഭവിച്ചതെന്നും എസ്.വി സൗണ്ട് ഉടമ രഞ്ജിത് പറഞ്ഞു.

English Summary: Mike interference during CM speech deliberately: Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com