ADVERTISEMENT

ഹൈരദാബാദ്∙ തെലുങ്ക് സൂപ്പർ താരവും ജനസേന പാർട്ടി സ്ഥാപകനുമായ പവൻ കല്യാണിനെ ‘ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്ത നടി ഉർവശി റൗട്ടേലയ്ക്ക് ട്രോൾമഴ. ഇന്നു തിയറ്ററുകളിൽ റിലീസായ ‘ബ്രോ ദി അവതാർ’ എന്ന ചിത്രത്തിൽ പവൻ കല്യാണിനൊപ്പം സ്‌ക്രീൻ സ്‌പേസ് പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നറിച്ചുള്ള ട്വീറ്റിലാണ് അദ്ദേഹത്തെ ‘ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ചത്. 

ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ, പവൻ കല്യാണിനും ചിത്രത്തിലെ മറ്റൊരു താരം സായ് ധരം തേജിനും ഒപ്പം നിൽക്കുന്ന ചിത്രവും ഉർവശി റൗട്ടേല ട്വീറ്റിനൊപ്പം പങ്കുവച്ചിരുന്നു. ട്വീറ്റിനു താഴെ നിരവധിപേരാണ് ഉർവശി റൗട്ടേലയെ ട്രോളി കമന്റ് ചെയ്തിരിക്കുന്നത്. ‘ബ്രോ ദി അവതാറി’ലെ ഒരു ഗാനത്തിൽ ഉർവശി റൗട്ടേല പ്രത്യക്ഷപ്പെടുന്നുണ്ട്.

English Summary: Urvashi Rautela calls Pawan Kalyan as Andhra Pradesh CM; gets trolled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com