ADVERTISEMENT

പ്രയാഗ്‌രാജ്∙ ഉത്തർപ്രദേശിൽ പശുക്കടത്തും കശാപ്പും നടത്തുന്നവരെ പിടികൂടുന്നതിനായി പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്തിന്റെ ഗോ രക്ഷാ വിഭാഗം. 15 ദിവസത്തിനുള്ളിൽ പശുക്കടത്തുമായി ബന്ധപ്പെട്ടു പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ വിഷയം മുഖ്യമന്ത്രിയുടെ മുമ്പാകെ എത്തിക്കുമെന്നാണ് അന്ത്യശാസനം. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളിൽ ഉൾപ്പെട്ടവരെ പിടികൂടണമെന്നാണ് ആവശ്യം.

കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ പ്രയാഗ്‍‍രാജ് ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലായി നിരവധി എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗോ രക്ഷ–കാശി പ്രാന്ത് റീജനൽ സെക്രട്ടറി ലാൽ മണി തിവാരി പറഞ്ഞു.‘‘എഫ്ഐആറിൽ പ്രതിചേർക്കപ്പെട്ടവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിലും പൊലീസിന് വീഴ്ചയുണ്ടായി. പശുക്കടത്തും കശാപ്പും നടത്തുന്നവരെ നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പശുക്കടത്തു നടത്തുന്നവരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്തനടപടി എടുക്കണം’’–  ലാൽ മണി തിവാരി ആവശ്യപ്പെട്ടു.

English Summary: VHP seek police team to resisit Cow Smuggling and Slaughter 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com