ADVERTISEMENT

കോട്ടയം∙ തിരുവാർപ്പ് പഞ്ചായത്ത് ഓഫിസിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണിയുമായി കർഷകന്‍. കൃഷിയിടത്തിലേക്കു വെള്ളം കിട്ടിയില്ലെന്ന് ആരോപിച്ച് തിരുവാർപ്പ് സ്വദേശി എ.ജി.ബിജുമോനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കഴുത്തില്‍ കയർ കുരുക്കിട്ടാണ് ഭീഷണി. ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമം തുടരുന്നു.

കൂവപ്പുറം പാടശേഖരത്തിൽ ബിജുവിന്റെ 1.32 ഏക്കർ വയലിനോട് ചേർന്നുള്ള വാച്ചാൽ അടഞ്ഞതിനാൽ നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. സമീപ പാടശേഖരത്തിന്റെ ഉടമയാണ് വാച്ചാൽ അടച്ചതെന്നാണു പരാതി. ഇതേത്തുടർന്ന് ബിജുവിന് വയലിൽ കൃഷി ഇറക്കാൻ കഴിയുന്നില്ല. വെള്ളം കിട്ടാതെ നെൽച്ചെടികൾ നശിക്കുന്നുവെന്നും ക‍ൃഷി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജു പഞ്ചായത്ത് അധികൃതർക്കും കൃഷി ഓഫിസർക്കും പരാതി നൽകിയിരുന്നു. 

English Summary: Farmer's Suicide Threat at Thiruvarppu Panchayath Office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com