ADVERTISEMENT

തൃശൂർ∙ ഗണപതി ഭഗവാനെ അവഹേളിച്ച സ്പീക്കർ മാപ്പു പറഞ്ഞേ തീരുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഷംസീർ തിരുത്തണമെന്ന് എൻഎസ്എസും ശിവഗിരി മഠവും ആവശ്യപ്പെട്ടത് സിപിഎം കാണുന്നില്ലേ? ഹിന്ദുസമൂഹത്തെ അവഹേളിച്ച എ.എൻ.ഷംസീർ അധ്യക്ഷനായ നിയമസഭാ സമ്മേളനത്തിൽ കോൺഗ്രസ് പങ്കെടുക്കുമോയെന്നും മുരളീധരൻ ചോദിച്ചു. ഭാരതീയ പൈതൃകത്തെ അവഹേളിക്കുന്നവർ നാളെ ആയുർവേദവും ശാസ്ത്രമല്ല എന്ന് പറയുമോയെന്ന് ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു.

‘‘ഭരണഘടനാ പദവിയിലിരുന്ന് മതസ്പർധ വളർത്താൻ ശ്രമം നടത്തരുത്. മാപ്പു പറഞ്ഞില്ലെങ്കിൽ സ്പീക്കർ വർഗീയവാദിയാണെന്ന് കേരള സമൂഹം വിലയിരുത്തും. അബദ്ധം മനസിലാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി ഇപ്പോൾ ഒഴിഞ്ഞുമാറുകയാണ്. എം.വി.ഗോവിന്ദന് ഓർമ്മക്കുറവ് ഉണ്ടെങ്കിൽ ബ്രഹ്മി വാങ്ങിക്കഴിക്കണം. ശബരിമലയും ഗണപതിയും ഭാരതീയ ജനതാ പാർട്ടിക്ക് വോട്ടിനുള്ള വഴിയല്ല. വിശ്വാസി സമൂഹത്തെ ആകെ അവഹേളിച്ചശേഷം ഒന്നുമറിയില്ലെന്ന ഭാവം സിപിഎം നേതാക്കൾ ഇപ്പോൾ നടിക്കരുത്.’ – മുരളീധരൻ പറഞ്ഞു.

‘‘ഭാരതീയ പൈതൃകത്തെ അവഹേളിക്കുന്നവർ നാളെ ആയുർവേദവും ശാസ്ത്രമല്ല എന്ന് പറയുമോയെന്ന് ആശങ്കയുണ്ട്. ധന്വന്തരി മൂർത്തിയെ ഉപാസിച്ചു കൊണ്ടാണ് ആയുർവേദം തുടങ്ങുന്നത്. വിദ്യയ്ക്കു മുന്നിൽ സരസ്വതി ദേവിയേയും വിഘ്നം മാറാൻ ഗണപതി ഭഗവാനേയും ആയുർവേദത്തിൽ ധന്വന്തരിയേയുമെല്ലാം ഉപാസിക്കുന്നത് ഗുരുസങ്കൽപ്പമായും ആത്മസമർപ്പണമായുമെല്ലാമാണ്. ഭാരതീയ സംസ്കാരത്തെയും പാരമ്പര്യത്തെയും അവജ്ഞയോടെ കാണുന്നവർ ഇതിനെയെല്ലാം ഇകഴ്ത്തുകയാണ്. ആയുർവേദത്തെ ശക്തിപ്പെടുത്താൻ സംസ്ഥാനത്ത് ശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

English Summary: V Muraleedharan slams MV Govindan on Ganesh raw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com