ADVERTISEMENT

ന്യൂഡൽഹി∙ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസും രാജ്യസഭയിലെ നോമിനേറ്റഡ് അംഗവുമായി രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭയിലെ കന്നി പ്രസംഗത്തിനിടെ പ്രതിഷേധിച്ച് വനിത എംപിമാർ. പ്രതിപക്ഷ എംപിമാരായ ജയ ബച്ചൻ (സമാജ്‍വാദി പാർട്ടി), പ്രിയങ്ക ചതുർവേദി (ശിവസേന ഉദ്ധവ് വിഭാഗം), വന്ദന ചവാൻ (എൻസിപി), സുസ്മിത ദേവ് (തൃണമൂൽ കോൺഗ്രസ്) എന്നിവരാണ് പ്രതിഷേധിച്ച് സഭയിൽനിന്ന് ഇറങ്ങിപ്പോയത്. ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് രഞ്ജൻ ഗോഗോയ്ക്കെതിരെ ഉയർന്ന ലൈംഗികാരോപണം ചൂണ്ടിക്കാട്ടിയാണ് ഇവരുടെ പ്രതിഷേധം.

2019ലാണ് ഗൊഗോയ്ക്കെതിരെ സുപ്രീം കോടതി മുൻ ജീവനക്കാരി ലൈംഗികാരോപണം ഉയർത്തിയത്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ഗൊഗോയ്, കേസ് പരിഗണിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽതന്നെ അടിയന്തര ബെഞ്ച് രൂപീകരിച്ചു. ഈ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പരസ്യ പ്രസ്താവന നടത്തിയത്. ജീവനക്കാരിയെ ശിക്ഷാ നടപടി എന്ന നിലയിൽ പിരിച്ചുവിട്ടിരുന്നു. തുടർന്ന് ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി മൂന്നംഗ ജഡ്ജിമാരടങ്ങിയ കമ്മറ്റി രൂപീകരിക്കുകയും ഗെഗോയ്ക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തുകയും ചെയ്തു. കേസ് പരിഗണിക്കാൻ ഗെഗോയ്‌യുടെ നേതൃത്വത്തിൽ തന്നെ അടിയന്തര ബെഞ്ച് ആദ്യം രൂപീകരിച്ചത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. 

2020ലാണ് രാജ്യസഭ അംഗമായി രഞ്ജൻ ഗെഗോയ്‍യെ അന്നത്തെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് നാമനിർദേശം ചെയ്തത്. തുടർന്ന് രാജ്യസഭയിൽ എത്താത്തതിനെതിരെയും ഗെഗോയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇന്ന് ഡൽഹി ഭരണ നിയന്ത്രണ ബില്ലിൽ സർക്കാരിനെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രതിഷേധം അരങ്ങേറിയത്. 

English Summary: 4 women MPs walk out of Rajya Sabha protesting Ranjan Gogoi's maiden speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com