ADVERTISEMENT

തിരുവനന്തപുരം∙ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്‍ ചരിത്രവിജയം നേടുമെന്ന് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. കുപ്രചരണങ്ങൾക്ക് ജനം മറുപടി നൽകും. സ്ഥാനാർഥിത്വം ചാണ്ടി ഉമ്മൻ എന്ന രാഷ്ട്രീയക്കാരനുള്ള അംഗീകാരമാണ്. ചാണ്ടി ഉമ്മനു വേണ്ടി മുഴുവൻ സമയ പ്രചാരണത്തിനിറങ്ങുമെന്നും അച്ചു ഉമ്മൻ വ്യക്തമാക്കി. 

അതേസമയം, പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി. മണർകാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും, തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും അപേക്ഷ നൽകിയെന്നും അയർക്കുന്നം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജു അറിയിച്ചു.

English Summary: Achu Oommen Rection On Puthuppally Byelection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com