ADVERTISEMENT

കൊച്ചി∙ മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ സിദ്ദിഖിന് കണ്ണീരോടെ വിടനൽകി കേരളം. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം കബറടക്കി.

Director Siddique | File Photo: JOSEKUTTY PANACKAL / Manorama
അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനത്തിനിടെ ലാലിനെ ആശ്വസിപ്പിക്കുന്ന ഫഹദ് ഫാസിൽ. ചിത്രം: ഇ.വി.ശ്രീകുമാർ∙മനോരമ

സിദ്ദിഖിന്റെ (68) ഭൗതികദേഹം അവസാനമായി കാണാന്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് രാവിലെ മുതല്‍ സഹപ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് എത്തിയത്.

അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനം നടക്കുന്ന സ്ഥലത്തെത്തിയ മമ്മൂട്ടി. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ
അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനം നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ മമ്മൂട്ടി. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ

പതിനാറാം വയസു മുതല്‍ ഒപ്പം ചേര്‍ന്ന ചങ്ങാതിയെ അവസാനമായി കാണാന്‍ എത്തിയ നടന്‍ ലാല്‍ പൊട്ടിക്കരഞ്ഞതു കണ്ടുനിന്നവരെ ദുഃഖത്തിലാഴ്ത്തി. ഫാസിലും ഫഹദ് ഫാസിലും ചേര്‍ന്നാണ് ലാലിനെ ആശ്വസിപ്പിച്ചത്. മമ്മൂട്ടി, സായ്കുമാര്‍ തുടങ്ങി നിരവധി പേര്‍ പ്രിയസുഹൃത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനം നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ മമ്മൂട്ടി. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ
അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനം നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ മമ്മൂട്ടി. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ
അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനം നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ ജയറാം. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ

രാവിലെ 9 മുതല്‍ 12 വരെയായിരുന്നു കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം. പൊതുദര്‍ശനത്തിനുശേഷം മൃതദേഹം കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്കു കൊണ്ടുപോയി.

അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനം നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ ജയറാം. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ
അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനം നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ ജയറാം. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ
അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനം നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ ദിലീപ്. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ

മലയാള സിനിമയിൽ ചിരിയുടെ പുതുവഴി തുറക്കുകയും തമിഴിലും ഹിന്ദിയിലും വരെ ഹിറ്റ്മേക്കർ ആകുകയും ചെയ്ത സംവിധായകൻ സിദ്ദിഖ് ഇന്നലെ രാത്രിയാണു വിടവാങ്ങിയത്. രാത്രി 9.10ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾരോഗം മൂർഛിച്ച് മൂന്നാഴ്ചയിലേറെയായി ഐസിയുവിലായിരുന്നു.

അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനം നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ സായ് കുമാർ, ബിന്ദു പണിക്കർ. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ

അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനം നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ നമ്പി നാരായണൻ. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ

അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനം നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ ജനാർദ്ധനൻ, സിബി മലയിൽ. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ

അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനം നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ ലാൽ. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ

അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനം നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ ടൊവിനോ തോമസ്. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ

തിങ്കളാഴ്ചയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് നില അതീവ ഗുരുതരമായി. പിന്നീട് ഉപകരണ സഹായത്താലായിരുന്നു (എക്മോ) ആന്തരികാവയവങ്ങളുടെ പ്രവർത്തനം. ഭാര്യ: ഷാജിദ. മക്കൾ: സുമയ്യ, സാറ, സുക്കൂൻ. മരുമക്കൾ: നബീൽ, ഷെഫ്സിൻ. കൊച്ചി പുല്ലേപ്പടി കറുപ്പ്‌നുപ്പിൽ പരേതരായ കെ.എം.ഇസ്‌മായിൽ ഹാജിയുടെയും സൈനബയുടെയും മകനാണ്. 

അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനം നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ ചാണ്ടി ഉമ്മൻ. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ
അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനം നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ ചാണ്ടി ഉമ്മൻ നിർമാതാവ് ഏലിയാസ് ഈരാളിയുമായി സംസാരിക്കുന്നു. ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ
അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനം നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ ചാണ്ടി ഉമ്മൻ. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ
അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനം നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ ചാണ്ടി ഉമ്മൻ. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ

34 വർഷം മുൻപ് ‘റാംജിറാവ് സ്പീക്കിങ്’ എന്ന സിനിമയിലൂടെ മലയാളത്തിൽ ചിരിയുടെ പുതിയ ട്രാക്ക് സൃഷ്ടിച്ച സിദ്ദിഖ്-ലാൽ സംവിധായക കൂട്ടുകെട്ട് തുടർന്ന് ഹിറ്റുകളുടെ പരമ്പര തന്നെ സൃഷ്ടിച്ചു. ‘ഇൻ ഹരിഹർ നഗർ’, ‘ഗോഡ്ഫാദർ’, ‘വിയറ്റ്നാം കോളനി’, ‘കാബൂളിവാല’ എന്നീ സിനിമകൾക്കുശേഷം സിദ്ദിഖ് ഒറ്റയ്ക്കു സംവിധാനം ചെയ്തുതുടങ്ങിയപ്പോഴും വിജയചരിത്രം തുടർന്നു. ‘ഹിറ്റ്ലർ’, ‘ഫ്രണ്ട്സ്’, ‘ക്രോണിക് ബാച്ചിലർ’, ‘ബോഡിഗാർഡ്’, ‘ലേഡീസ് ആൻഡ് ‍ജന്റിൽമാൻ’, ‘ഭാസ്കർ ദ റാസ്കൽ’, ‘കിങ് ലയർ’, ‘ഫുക്രി’, ‘ബിഗ് ബ്രദർ’ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ. 

കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ

സൽമാൻ ഖാൻ നായകനായ ‘ബോഡിഗാർഡി’ന്റെ ഹിന്ദി റീമേക്ക് 200 കോടിയിലേറെ രൂപ കലക്‌ഷൻ നേടി. ‘ഫ്രണ്ട്സ്’, ‘എങ്കൾ അണ്ണ’, ‘കാവലൻ’, ‘സാധുമിരണ്ട’, ‘ഭാസ്കർ ഒരു റാസ്കൽ’ എന്നീ സിനിമകൾ തമിഴിലും ‘മാരോ’ എന്ന ചിത്രം തെലുങ്കിലും സംവിധാനം ചെയ്തു.

കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ
കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ
കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ
കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ

മോഹൻലാൽ നായകനായ ‘ബിഗ് ബ്രദർ’ (2020) ആണ് അവസാന സിനിമ. മഹാരാജാസിൽ വിദ്യാർഥിയായിരിക്കെ മിമിക്രി, മോണോ ആക്ട് വേദികളിൽ തിളങ്ങിയ സിദ്ദിഖ് കൊച്ചിൻ കലാഭാവനിലൂടെയാണ് കലാവേദികളിൽ സജീവമായത്. സത്യൻ അന്തിക്കാടിന്റെ ‘പപ്പൻ പ്രിയപ്പെട്ട പപ്പന്’ തിരക്കഥയൊരുക്കിയായിരുന്നു സിദ്ദിഖ്–ലാൽ ജോടിയുടെ സിനിമയിലെ അരങ്ങേറ്റം.

കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ
കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ
കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ
കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ

English Summary: Director Siddique funeral updates 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com