ADVERTISEMENT

മുംബൈ∙ ക്വിറ്റ് ഇന്ത്യ വാർഷിക പരിപാടിയുടെ ഭാഗമായ നിശബ്ദ പ്രതിഷേധ റാലിയിൽ പങ്കെടുക്കാന്‍ പോയ മഹാത്മാഗാന്ധിയുടെ  പ്രപൗത്രൻ തുഷാർ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാന്റാ ക്രൂസ് പൊലീസാണ് തുഷാർ ഗാന്ധിയെ കസ്റ്റഡിയിലെടുത്തത്. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടിയാണ് തന്നെ തട‍ഞ്ഞതെന്ന് തുഷാർ ഗാന്ധി ട്വീറ്റ് ചെയ്തു. പിന്നാലെ തുഷാർ ഗാന്ധിയെ പൊലീസ് വിട്ടയച്ചു.

ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. 20 പൊലീസുകാർ രാവിലെ വീടുവളഞ്ഞെന്നാണ് ടീസ്റ്റ ആരോപിച്ചത്. ഗിർഗം ചൗപതിൽ നിന്നു ഓഗസ്റ്റ് ക്രാന്തി മൈതാനിയിലേക്കുള്ള നിശബ്ദ പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ ഇരുവരും പദ്ധതിയിട്ടിരുന്നതായും ഇതിനെതിരെ ഇരുവർക്കും നോട്ടീസ് നൽകിയിരുന്നതായും പൊലീസ് പറഞ്ഞു. 

English Summary: Tushar Gandhi has been detained while going for commemorate Quit India Day

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com