ADVERTISEMENT

ചെന്നൈ∙ രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച മൂന്നു ബില്ലുകൾക്കും ഹിന്ദി പേരുകൾ നൽകിയതിനെ എതിർത്ത് ‍ഡിഎംകെ. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത് ചെന്നെയിൽ തിരികെ എത്തിയ ഡിഎംകെയുടെ എംപി വിത്സനാണു ഹിന്ദി പേരുകൾക്ക് എതിരെ രൂക്ഷവിമർശനം ഉയർത്തിയത്. 

പുതിയ മൂന്നു ബില്ലുകൾക്കു ഹിന്ദി പേരുകൾ നൽകി രാജ്യത്തുടനീളം ഹിന്ദി നിർബന്ധിതമാക്കുന്നതിനെ ഡിഎംകെ എംപി വിൽസൻ കുറ്റപ്പെടുത്തി. ‘‘പുതിയ മൂന്നു ബില്ലുകളുടെയും പേരുകൾ ഇംഗ്ലിഷിലേക്കു മാറ്റണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്. നിർബന്ധിത ഹിന്ദി നടപ്പിലാക്കരുത്. അത് അടിച്ചേൽപ്പിക്കുന്നതു ഭരണഘടനാവിരുദ്ധമാണ്.

രാജ്യത്ത് നിരവധി ഭാഷകളുണ്ട്, ഇംഗ്ലിഷ് പൊതുവായി എല്ലാവരും ഉപയോഗിക്കുന്ന ഭാഷയാണ്. മൂന്നു ബില്ലുകളും ഹിന്ദിയിലാണ്. ഏതു ബില്ലാണിതെന്ന് ആളുകൾക്ക് മനസ്സിലാവില്ല. ആ പേരുകൾ ഉച്ചരിക്കാനും പ്രയാസമാണ്. രാജ്യത്ത് മുഴുവനും ഹിന്ദി നിർബന്ധിതമാക്കാനും ഇതു വഴിവയ്‌ക്കും.’’– എംപി വിശദീകരിച്ചു. നിയമങ്ങളുടെ തലക്കെട്ടുകൾ ഹിന്ദിയിലാക്കുന്നതു ഭരണഘടനാവിരുദ്ധമാണെന്നും എംപി വ്യക്തമാക്കി.

ബിൽ പാസാകുന്നതോടെ ഐപിസി എന്നത് ഭാരതീയ ന്യായ സംഹിത, സിആർപിസി എന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, തെളിവു നിയമം ഭാരതീയ സാക്ഷ്യ എന്നിങ്ങനെയാണാകുക. കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും വിമർശനം ഉയർത്തിയിരുന്നു. 

English Summary: DMK speak against giving hindi names to the new three bills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com