ഹവായ് കാട്ടുതീ: മരണം 93, യുഎസിൽ 100 വർഷത്തിനിടെയുള്ള ഏറ്റവും വലിയ തീപിടിത്തം
Mail This Article
ലഹൈന (യുഎസ്) ∙ അമേരിക്കയിലെ ഹവായ് ദ്വീപിലെ മൗവിയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 93 ആയി. കഴിഞ്ഞ 100 വർഷത്തിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയിൽ 5.5 ബില്യൻ ഡോളറിന്റെ നാശമുണ്ടായതാണ് ഒടുവിൽവന്ന ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ആളുകളെ ഇനിയും കണ്ടെത്താനുള്ളതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് അധികൃതർ പറയുന്നു.
പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലഹൈനയിലെ 2200ലേറെ കെട്ടിടങ്ങളാണ് കത്തിച്ചാമ്പലായത്. ലഹൈന പട്ടണത്തിൽ തീ അപകടകരമായി പടരുന്നതിനുമുൻപ് അപായ സൈറൺ മുഴക്കാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായി പ്രദേശവാസികള്‍ ആരോപിച്ചു. തീ പടർന്നതോടെ വൈദ്യുതിയും ഇന്റർനെറ്റും മുടങ്ങി. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Sumamry: Hawaii Wildfire Death Toll Rises; Could Be US's Deadliest In Over A Century