ADVERTISEMENT

ന്യൂഡൽഹി ∙ ഹരിയാനയിൽ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്ര തുടരുന്നതുമായി ബന്ധപ്പെട്ട മഹാപഞ്ചായത്തിന് കർശന വ്യവസ്ഥകളോടെ അനുമതി നൽകി. നേരത്തെ നൂഹിൽ നടന്ന റാലിക്കിടെയുണ്ടായ സംഘര്‍ഷത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് നിയന്ത്രണം തുടരുന്നതിനാൽ 35 കിലോമീറ്റർ അകലെയുള്ള പൽവാലിലാണ് യോഗത്തിന് അനുമതി നൽകിയത്. പൽവാൽ–നൂഹ് അതിർത്തി ഗ്രാമമായ പോണ്ട്രിയിലാണ് മഹാപഞ്ചായത്ത് ചേരുന്നത്.

കർശന വ്യവസ്ഥകളോടെയാണ് യോഗത്തിന് അനുമതി നൽകിയതെന്ന് പൽവാൽ പൊലീസ് സൂപ്രണ്ട് ലോകേന്ദ്ര സിങ് പറഞ്ഞു. ആരും വിദ്വേഷ പ്രസംഗം നടത്തരുതെന്നും ആയുധങ്ങൾ കൊണ്ടുവരരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യും. പരമാവധി 500 പേർ മാത്രമേ യോഗത്തിൽ പങ്കെടുക്കാവൂ. 2 മണിക്കുള്ളിൽ യോഗം അവസാനിപ്പിക്കണമെന്ന് നിർദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സർവ ഹിന്ദു സമാജിന്റെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ ബ്രജ്മണ്ഡൽ ധാർമിക് യാത്ര ഓഗസ്റ്റ് 28ന് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം നടത്തുന്നത്. നൂഹിലെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരെ വിട്ടയക്കാൻ ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. നേരത്തെ ബജ്‌രംഗ്ദളിന്റേയും വിഎച്ച്പിയുടേയും യോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

English Summary: "No Hate Speech": Haryana Allows Hindu Outfit's Meet, But Conditions Apply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com